Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Freedom

കുട്ടികൾക്ക് മുടി വളർത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.

കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുള്ള ചുമതല അവർക്കുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി, നിർബന്ധമായും മുടി കെട്ടി വയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യേണ്ടതാണ്.

മുടിയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുളള കെമിക്കൽ വസ്തുക്കൾ, കളറുകൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ല. ലിംഗ നിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ് കോഡ് തെരഞ്ഞെടുക്കുന്നതിനും പൂർണമായ അവകാശം ഉണ്ടായിരിക്കും.

മുടിയുടെ നീളത്തിന്‍റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരിൽ സ്കൂൾ അധികൃതർ, ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കുവാനോ, ക്ലാസിൽ നിന്ന് മാറ്റി നിർത്തുവാനോ വിവേചനപരമായി പെരുമാറുന്നതിനോ മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതിനോ പാടില്ലെന്നും കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു.

സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പോ സിബിഎസ്ഇയോ ഈ വിഷയവുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയതായി കാണുന്നില്ലെന്നും കമ്മീഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ അടിയന്തിരമായി തയാറാക്കണമെന്നും ആ സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തി ഇവരെക്കൂടി കേട്ട ശേഷം മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകേണ്ടതാണെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Leader Page

മാ​ധ്യ​മസ്വാ​ത​ന്ത്ര്യ​ത്തിന്‍റെ അപചയം

2018 ജൂ​ലൈ​യി​ൽ റാ​ഞ്ചി​യി​ലെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി (എം​സി) ഹോ​മി​നെ​തി​രേ ഒ​രു കു​ട്ടി​ക്ക​ട​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഒ​രു ക​ന്യാ​സ്ത്രീ​യും മ​റ്റു ര​ണ്ടു​പേ​രും അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു. ഇ​ത് ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ്രൈം ​ടൈം ച​ർ​ച്ച​ക​ളി​ലൂ​ടെ​യും വ​ലി​യ ത​ല​ക്കെ​ട്ടു​ക​ളി​ലൂ​ടെ​യും ആ​ഘോ​ഷി​ച്ചു.

അ​തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ വ​ലി​യ വാ​ർ​ത്ത​യു​മാ​യി. എ​ന്നാ​ൽ, ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ 18ന് ​റാ​ഞ്ചി​യി​ലെ വി​ചാ​ര​ണക്കോ​ട​തി, എ​ഴു​പ​തു​ക​ളി​ലെ​ത്തി​യ എം​സി ക​ന്യാ​സ്ത്രീ കോ​ൺ​സി​ലി​യ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ​യും വെ​റു​തെ വി​ട്ട​പ്പോ​ൾ, സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ വി​ശ്വ​സ്ത​ത​യോ​ടെ പി​ന്തു​ട​രു​ന്ന ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ പോ​യി​ട്ട്, ജാ​ർ​ഖ​ണ്ഡി​ലെ മാ​ധ്യ​മ​ങ്ങ​ൾ​പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല.

സ​ത്യ​മേ​വ ജ​യ​തേ എ​ന്ന ആ​പ്ത​വാ​ക്യ​മു​ള്ള, ജ​നാ​ധി​പ​ത്യ രാ​ജ്യ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഈ ​രാ​ജ്യ​ത്ത് ഇ​ത്ര​യ​ധി​കം സെ​ൻ​സേ​ഷ​ണ​ലാ​യ ഒ​രു വാ​ർ​ത്ത ദേ​ശീ​യ​ത​ല​ത്തി​ൽ മു​ക്കി​യ​ത് സ​ത്യ​സ​ന്ധ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഞെ​ട്ടി​ച്ചു. ചി​ല​ർ ചേ​ർ​ത്തു​വ​ച്ച നു​ണ​ക​ളെ തു​റ​ന്നു​കാ​ട്ടി സ​ത്യം പു​റ​ത്തു​വ​ന്ന​പ്പോ​ൾ, ത​ങ്ങ​ൾ​ക്ക് അ​പ്രി​യ​മാ​യ ആ ​വാ​ർ​ത്ത പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ എ​ത്താ​തി​രി​ക്കാ​ൻ ഈ ​കു​പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ശ​ക്തി​ക​ൾ കാ​ണി​ച്ച ശ്ര​ദ്ധ ഏ​റെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യി.

തീ​ർ​ച്ച​യാ​യും സ​ത്യം പു​റ​ത്തു​വ​രും. ഈ ​കേ​സി​ലെ വി​ധി പ്ര​തി​ബ​ദ്ധ​ത​യു​ള്ള വാ​ർ​ത്താ ശൃം​ഖ​ല​ക​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ലെ​ത്തു​ക​ത​ന്നെ ചെ​യ്തു. എ​ങ്കി​ലും, ഈ ​സം​ഭ​വം ഇ​ന്ത്യ​യി​ൽ മാ​ധ്യ​മസ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രി​ടു​ന്ന അ​പ​ച​യ​മെ​ന്ന ക​യ്പേ​റി​യ യാ​ഥാ​ർ​ഥ്യ​മാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മേ​യ് മൂ​ന്നി​ലെ ലോ​ക മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ റി​പ്പോ​ർ​ട്ടേ​ഴ്‌​സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്‌​സ് പു​റ​ത്തു​വി​ട്ട 2026ലെ ​ലോ​ക മാ​ധ്യ​മസ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം വീ​ണ്ടും ആ​റു സ്ഥാ​നം താ​ഴോ​ട്ടു​ പോ​യി. 2025ൽ 151-ാം ​റാ​ങ്കി​ലാ​യി​രു​ന്നു ഇ​ന്ത്യ. റാ​ങ്ക് ചെ​യ്യ​പ്പെ​ട്ട 180 രാ​ജ്യ​ങ്ങ​ളി​ൽ വെ​ന​സ്വേ​ല, സു​ഡാ​ൻ, ഇ​റാ​ക്ക്, തു​ർ​ക്കി, അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇ​റാ​ൻ, ചൈ​ന, ഉ​ത്ത​രകൊ​റി​യ എ​ന്നി​വ​യ്ക്കു തൊ​ട്ടു​മു​ക​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം.

ലോ​ക​ത്തി​ന് ക്രൈ​സ്ത​വ കാ​രു​ണ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി നി​ല​കൊ​ള്ളു​ന്ന മ​ദ​ർ തെ​രേ​സ സ്ഥാ​പി​ച്ച സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ എ​ങ്ങ​നെ​യാ​ണ് മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​ക്കെ​തി​രേ​യു​ള്ള കേ​സ് ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നു നോ​ക്കു​ക. റാ​ഞ്ചി ജ​യി​ൽ റോ​ഡി​ലു​ള്ള അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ർ​ക്കാ​യു​ള്ള എം​സി ഹോ​മി​ലെ 14 ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നെ ദ​മ്പ​തി​മാ​ർ​ക്കു വി​റ്റു​വെ​ന്ന റാ​ഞ്ചി ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ രൂ​പ വ​ർ​മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 62 വ​യ​സു​ള്ള സി​സ്റ്റ​ർ കോ​ൺ​സി​ലി​യ​യെ​യും ര​ണ്ടു സ​ഹാ​യി​ക​ളെ​യും 2018 ജൂ​ലൈ നാ​ലി​ന് അ​റ​സ്റ്റ് ചെ​യ്തു.

കു​ട്ടി​ക്ക​ട​ത്ത് എ​ന്ന സെ​ൻ​സേ​ഷ​ണ​ൽ വാ​ർ​ത്ത ഉ​ട​ൻ​ത​ന്നെ ലോ​ക​മെ​മ്പാ​ടും ത​ല​ക്കെ​ട്ടാ​യി. രാ​ജ്യ​ത്തു​ട​നീ​ളം ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ള്ള എ​ല്ലാ എം​സി ഹോ​മു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി ഉ​ത്ത​ര​വി​ട്ടു. എം​സി സ​ന്യാ​സ സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ​തി​രേ വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു.

ജൂ​ലൈ 11ന് ​റി​പ്പ​ബ്ലി​ക് ടി​വി മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി ഹോ​മി​ൽ​നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 280ഓ​ളം വ​രു​മെ​ന്ന് ആ​രോ​പി​ച്ചു. പോ​രാ​ത്ത​തി​ന് ഈ ​സ​ന്യാ​സ സ​മൂ​ഹ​ത്തെ ഒ​രു "മ​ൾ​ട്ടി മി​ല്യ​ൺ കോ​ർ​പ​റേ​ഷ​ൻ' എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം ചാ​ന​ൽ അ​തി​ശ​യോ​ക്തി​പ​ര​മാ​യ മു​ൻ ആ​രോ​പ​ണം പി​ൻ​വ​ലി​ച്ചു. പ​ക​രം “മൂ​ന്ന് കു​ട്ടി​ക​ളെ വി​റ്റു” എ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ന്നാ​ൽ, ജ​യി​ൽ റോ​ഡി​ലെ എം​സി ഹോ​മി​നെ​തി​രെ​യു​ള്ള "ക​ട​ത്ത്' കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ​മീ​പ​ത്തു​ള്ള ഹി​നു​വി​ലെ എം​സി ഹോ​മി​ൽ പോ​ഷ​കാ​ഹാ​ര പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്ന മു​ല​പ്പാ​ൽ കു​ടി​ക്കു​ന്ന കു​ട്ടി​ക​ൾ മു​ത​ൽ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ വ​രെ​യു​ള്ള 22 കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ച വാ​ർ​ത്ത ഒ​രു വാ​ർ​ത്താശൃം​ഖ​ല​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല.

മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സേ​വ​ന​ങ്ങ​ളെ രാ​ക്ഷ​സീ​യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തു തു​ട​ർ​ന്നു​കൊ​ണ്ട് സി​സ്റ്റ​ർ കോ​ൺ​സി​ലി​യ ര​ണ്ടു കു​ട്ടി​ക​ളെ വി​റ്റ​താ​യി സ​മ്മ​തി​ക്കു​ന്ന ഒ​രു വീ​ഡി​യോ ക്ലി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി റി​ക്കാ​ർ​ഡ് ചെ​യ്ത​തെ​ന്നു വ്യ​ക്ത​മാ​കു​ന്ന ക്ലി​പ്പാ​യി​രു​ന്നു ഇ​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്കു വീ​ഡി​യോ ക്ലി​പ് ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന​ത് ജാ​ർ​ഖ​ണ്ഡ് പോ​ലീ​സ് നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ, പോ​ലീ​സാ​ണ് ചോ​ർ​ത്തി​യ​തെ​ന്ന കാ​ര്യം ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ടി​വി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ അ​ട​ക്കം പു​റ​ത്തു​വി​ട്ട​താ​ണ്.

ഈ ​കേ​സി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഒ​രു "വീ​ഴ്ച' എം​സി സു​പ്പീ​രി​യ​റും സി​ബി​സി​ഐ​യും സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും സ​ഭ​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻവേ​ണ്ടി "കു​ട്ടി​ക്ക​ട​ത്ത്' ആ​രോ​പ​ണം വ​ലി​യ തോ​തി​ൽ ഊ​തി​പ്പെ​രു​പ്പി​ച്ചു. അ​ക്കാ​ല​ത്ത് ബി​ജെ​പി ഭ​ര​ണ​ത്തി​ൻകീ​ഴി​ലാ​യി​രു​ന്ന ജാ​ർ​ഖ​ണ്ഡി​ലെ രാ​ഷ്‌​ട്രീ​യ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​തി​നെ കാ​ണേ​ണ്ട​ത്. രാ​ത്രി വൈ​കി​യും അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ സ​ഭാ​ സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​തു പ​തി​വാ​യി​രു​ന്നു.

സു​പ്രീം​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച ക​ന്യാ​സ്ത്രീ ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ‍്യം നേ​ടി 14 മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ​ത്. ഉ​ന്ന​ത നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലെ ചി​ല​ർ​പോ​ലും സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​മ്പോ​ൾ, സ​ത്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ കീ​ഴ്ക്കോ​ട​തി​ക​ളി​ൽ സ​ത്യ​സ​ന്ധ​രും ഭ​യ​മി​ല്ലാ​ത്ത​വ​രു​മാ​യ ജ​ഡ്ജി​മാ​രു​ണ്ടെ​ന്ന പ്ര​തീ​ക്ഷ റാ​ഞ്ചി സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ (സി​വി​ൽ കോ​ട​തി​യ​ല്ല) വി​ധി ന​ൽ​കു​ന്നു.

National

മുഖ്യമന്ത്രി സതീശന് ഭരണത്തിൽ പൂർണ സ്വാതന്ത്ര്യം: ഹൈക്കമാൻഡ്

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന് സം​​​സ്ഥാ​​​ന​​​ഭ​​​ര​​​ണ​​​ത്തി​​​ൽ പൂ​​​ർ​​​ണ സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​നാ​​​വ​​​ശ്യ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ സ​​​തീ​​​ശ​​​ൻ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, യു​​​പി​​​എ അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, പ്രി​​​യ​​​ങ്ക ഗാ​​​ന്ധി എ​​​ന്നി​​​വ​​​രു​​​മാ​​​യി തി​​​ര​​​ക്കി​​​ട്ട ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.

സം​​​ഘ​​​ട​​​നാ​​​ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ലോ​​​ധി എ​​​സ്റ്റേ​​​റ്റി​​​ലെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി ക​​​ണ്ടു ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്ന ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള തി​​​ര​​​ക്കി​​​ട്ട കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ തു​​​ട​​​ക്കം.

പു​​​റ​​​ത്തി​​​റ​​​ങ്ങി വ​​​ന്നു സ്വീ​​​ക​​​രി​​​ച്ചാ​​​ണ് വേ​​​ണു​​​ഗോ​​​പാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ വീ​​​ടി​​​നു​​​ള്ളി​​​ലേ​​​ക്ക് ആ​​​ന​​​യി​​​ച്ച​​​ത്. അ​​​വി​​​ടെ​​​നി​​​ന്നു നേ​​​രേ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റും രാ​​​ജ്യ​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വു​​​മാ​​​യ ഖാ​​​ർ​​​ഗെ​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി. പൂ​​​ച്ചെ​​​ണ്ട് ന​​​ൽ​​​കി​​​യും ഷാ​​​ൾ അ​​​ണി​​​യി​​​ച്ചും ഖാ​​​ർ​​​ഗെ മുഖ്യമന്ത്രിയെ സ്വീ​​​ക​​​രി​​​ച്ചു.
പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ ജ​​​ൻ​​​പ​​​ഥി​​​ലെ സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി. സോ​​​ണി​​​യ, രാ​​​ഹു​​​ൽ, പ്രി​​​യ​​​ങ്ക എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജ​​​ന​​​പ്രി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഊ​​​ഷ്മ​​​ള സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.

കെ​​​പി​​​സി​​​സി​​​ക്ക് പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ലി​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ച​​​ർ​​​ച്ച​​​ക​​​ൾ ഇ​​​ന്ന​​​ലെ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ ഉ​​​ദ്ധ​​​രി​​​ച്ച് ഒ​​​രു​​​ന്ന​​​ത നേ​​​താ​​​വ് അ​​​റി​​​യി​​​ച്ചു. യു​​​ഡി​​​എ​​​ഫി​​​ന്‍റെ വ​​​ൻ​​​വി​​​ജ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ ന​​​ല്ല തു​​​ട​​​ക്ക​​​മാ​​​ണ് സ​​​തീ​​​ശ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടേ​​​ത്. സ​​​ന്പൂ​​​ർ​​​ണ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യും വ​​​കു​​​പ്പു​​​വി​​​ഭ​​​ജ​​​ന​​​വും അ​​​ട​​​ക്കം സാ​​​ധാ​​​ര​​​ണ കീ​​​റാ​​​മു​​​ട്ടി​​​യാ​​​കു​​​ന്ന പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലെ​​​ടു​​​ക്കാ​​​നാ​​​യ​​​തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വം അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

സ്വ​​​ത​​​ന്ത്ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളു​​​മെ​​​ടു​​​ക്കാ​​​നും ജ​​​നാ​​​ഭി​​​ലാ​​​ഷം മാ​​​നി​​​ച്ച് സു​​​താ​​​ര്യ ഭ​​​ര​​​ണം ന​​​ട​​​ത്താ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​വെ​​​ന്നും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ലെ ഉ​​​ന്ന​​​ത​​​ൻ ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലും ഭ​​​ര​​​ണ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലും അ​​​ട​​​ക്കം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പൂ​​​ർ​​​ണ സ്വാ​​​ത​​​ന്ത്ര്യം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പാ​​​ർ​​​ട്ടി​​​യു​​​ടെ ഉ​​​ന്ന​​​ത നേ​​​താ​​​ക്ക​​​ൾ പോ​​​ലും ഇ​​​ട​​​പെ​​​ടി​​​ല്ലെ​​​ന്നു​​​മാ​​​ണു ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ നി​​​ല​​​പാ​​​ട്.

വേ​​​ണു​​​ഗോ​​​പാ​​​ലും സ​​​തീ​​​ശ​​​നും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച പ്ര​​​തീ​​​ക്ഷി​​​ച്ച​​​തു​​​പോ​​​ലെ സൗ​​​ഹാ​​​ർ​​​ദ​​​പ​​​ര​​​മാ​​​യി​​​രു​​​ന്നു. വി​​​വാ​​​ദ വി​​​ഷ​​​യ​​​ങ്ങ​​​ളൊ​​​ന്നും ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​യ​​​ർ​​​ന്നി​​​ല്ല. എ​​​ഐ​​​സി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ പി​​​ന്നീ​​​ട് ന​​​ട​​​ന്ന കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ന്യൂ​​​ന​​​പ​​​ക്ഷ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി യോ​​​ഗം നടന്നു.

എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​വു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​ക്കി​​​യ​​​ശേ​​​ഷം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു​​​ള്ള വി​​​മാ​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി കൊ​​​ച്ചി​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി പ​​​റ​​​വൂ​​​രി​​​ലെ​​​ത്തു​​​ന്ന സ​​​തീ​​​ശ​​​ന് സ്വ​​​ന്തം വോ​​​ട്ട​​​ർ​​​മാ​​​ർ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യാ​​​ണു ഡ​​​ൽ​​​ഹി സ​​​ന്ദ​​​ർ​​​ശ​​​നം വേ​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ചെ​​​വ്വാ​​​ഴ്ച വീ​​​ണ്ടും ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തും.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി വൈ​​​കി ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​തീ​​​ശ​​​ന് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഊ​​​ഷ്മ​​​ള സ്വീ​​​ക​​​ര​​​ണ​​​മാ​​​ണു ന​​​ൽ​​​കി​​​യ​​​ത്. എ​​​ൻ​​​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ൽ സ​​​തീ​​​ശ​​​ൻ കേ​​​ക്ക് മു​​​റി​​​ച്ചു. വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പൂ​​​ച്ചെ​​​ണ്ടു​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു.

International

സ്വാതന്ത്ര്യം അടിയറ വയ്ക്കില്ല: താ​യ്‌​വാ​ൻ

താ​​യ്പെ​​യ്: ആ​​രു​​ടെ​​യെ​​ങ്കി​​ലും സ​​മ്മ​​ർ​​ദ​​ത്തി​​നു വ​​ഴ​​ങ്ങി രാ​​ജ്യ​​ത്തി​​ന്‍റെ സ്വ​​ത​​ന്ത്ര ജീ​​വി​​ത​​രീ​​തി ഉ​​പേ​​ക്ഷി​​ക്കി​​ല്ലെ​​ന്നു താ​​യ്‌​​വാ​​ൻ പ്ര​​സി​​ഡ​​ന്‍റ് ലാ​​യ് ചിം​​ഗ് തെ. ​​ചൈ​​ന​​യു​​മാ​​യി സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​ക്കാ​​ൻ രാ​​ജ്യം ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​​ന്നും എ​​ന്നാ​​ൽ രാ​​ജ്യ​​ത്തി​​ന്‍റെ അ​​ന്ത​​സോ ജ​​നാ​​ധി​​പ​​ത്യ​​ മൂ​​ല്യ​​ങ്ങ​​ളോ ഉ​​പേ​​ക്ഷി​​ക്കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. താ​​യ്‌​​വാ​​ൻ ഒ​​രു സ്വ​​ത​​ന്ത്ര പ​​ര​​മാ​​ധി​​കാ​​ര രാ​​ജ്യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

“താ​​യ്‌​​വാ​​ൻ സം​​ഘ​​ർ​​ഷം സൃ​​ഷ്‌​​ടി​​ക്കു​​ക​​യോ വ​​ഷ​​ളാ​​ക്കു​​ക​​യോ ചെ​​യ്യി​​ല്ല. എ​​ന്നാ​​ൽ സ​​മ്മ​​ർ​​ദ​​ത്തി​​നു വ​​ഴ​​ങ്ങി അ​​തി​​ന്‍റെ ദേ​​ശീ​​യ പ​​ര​​മാ​​ധി​​കാ​​ര​​വും അ​​ന്ത​​സും ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​വും സ്വ​​ത​​ന്ത്ര​​വു​​മാ​​യ ജീ​​വി​​ത​​രീ​​തി​​യും ഉ​​പേ​​ക്ഷി​​ക്കി​​ല്ല.

താ​​യ്‌​​വാ​​ൻ ക​​ട​​ലി​​ടു​​ക്കി​​ലു​​ട​​നീ​​ളം ത​​ത്‌​​സ്ഥി​​തി തു​​ട​​ര​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന രാ​​ജ്യ​​മാ​​ണ് താ​​യ്‌​​വാ​​ൻ. അ​​തു മാ​​റ്റാ​​ൻ ശ്ര​​മി​​ക്കു​​ന്ന ഒ​​രു ക​​ക്ഷി​​യ​​ല്ല. പ്രാ​​ദേ​​ശി​​ക അ​​സ്ഥി​​ര​​ത​​യു​​ടെ മൂ​​ല​​കാ​​ര​​ണം ചൈ​​ന​​യാ​​ണ് ”- സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ൽ പ​​ങ്കു​​വ​​ച്ച കു​​റി​​പ്പി​​ൽ ലാ​​യ് ചിം​​ഗ് തെ ​​വ്യ​​ക്ത​​മാ​​ക്കി.

സ്വത​​ന്ത്ര രാ​​ജ്യ​​മാ​​ക​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹം താ​​യ്‌​​വാ​​ൻ ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ചൈ​​നീ​​സ് സ​​ന്ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞു തി​​രി​​ച്ചെ​​ത്തി​​യ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഫോ​​ക്സ് ന്യൂ​​സി​​നു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷീ ​​ജി​​ൻ​​പിം​​ഗു​​മാ​​യി ന​​ട​​ന്ന ച​​ർ​​ച്ച​​യി​​ൽ താ​​യ്‌​​വാ​​ൻ പ്ര​​ധാ​​ന വി​​ഷ​​യ​​മാ​​യി​​രു​​ന്നു​​വെ​​ന്നും സ്വ​​ത​​ന്ത്ര രാ​​ജ്യ​​മാ​​കാ​​നു​​ള്ള ആ ​​രാ​​ജ്യ​​ത്തെ നേ​​താ​​ക്ക​​ളു​​ടെ ആ​​ഗ്ര​​ഹ​​ത്തെ പി​​ന്തു​​ണ​​യ്ക്ക​​രു​​തെ​​ന്ന് ട്രം​​പി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു.

Leader Page

മാർപാപ്പയുടെ അൾജീരിയയിലെ സന്ദർശനവും മതസ്വാതന്ത്ര്യവും

ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു മാ​​​ർ​​​പാ​​​പ്പ ഉ​​​ത്ത​​​രാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ അ​​​ൾ​​​ജീ​​​രി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​ഗ​​​സ്റ്റീ​​​നി​​​യ​​​ൻ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹം ര​​​ണ്ടു​​​ത​​​വ​​​ണ അ​​​ൾ​​​ജീ​​​രി​​​യ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്; 2001ലും 2013​​ലും. സ​​​ഭാ​​​ പി​​​താ​​​വും വേ​​​ദ​​​പാ​​​രം​​​ഗ​​​ത​​​നു​​​മാ​​​യ വി​​ശു​​ദ്ധ ​അ​​​ഗ​​​സ്റ്റി​​​ന്‍റെ (354-430) ജ​​​ന്മ​​​നാ​​​ടും പ്ര​​​വ​​​ർ​​​ത്ത​​​നകേ​​​ന്ദ്ര​​​വു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ത്തെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​ൾ​​​ജീ​​​രി​​​യ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന റോ​​​മ​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യി​​​രു​​​ന്ന നു​​​മീ​​​ദി​​​യ. അ​​​വി​​​ട​​​ത്തെ ത​​​ഗാ​​​സ്തെ പ​​​ട്ട​​​ണ​​​ത്തി​​​ലാ​​​ണ് (ഇ​​​ന്ന​​​ത്തെ സൂ​​​ക്ക് അ​​​ഹ​​​റാ​​​സ്) വി​​ശു​​ദ്ധ ​അ​​​ഗ​​​സ്റ്റി​​​ൻ ജ​​​നി​​​ച്ച​​​ത്.

ഹി​​​പ്പോ​​​യി​​​ലെ (ഇ​​​ന്ന​​​ത്തെ അ​​​ന്നാ​​​ബ) മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്ന അ​​​ഗ​​​സ്റ്റി​​​ൻ അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന​​​തും. ലെ​​​യോ മാ​​​ർ​​​പാ​​​പ്പ സ്വ​​​യം വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ഗ​​​സ്റ്റി​​​ന്‍റെ പു​​​ത്ര​​​ൻ എ​​​ന്നാ​​​ണ​​​ല്ലോ. അ​​​തു​​​കൊ​​​ണ്ട് സ​​​വി​​​ശേ​​​ഷ​​​മാ​​​യ താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലേ​​​ക്കു പോ​​​യ​​​ത്.

ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു ശ​​​ക്ത​​​മാ​​​യ വേ​​​രോ​​​ട്ട​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ത്തെ ഉ​​​ത്ത​​​രാ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ. റോ​​​മ​​​ൻ സാ​​​മ്രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി സ​​​ഭാ കേ​​​ന്ദ്ര​​​ങ്ങ​​​ളും ദൈ​​​വ​​​ശാ​​​സ്ത്ര​​​പീ​​​ഠ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​സി​​​ദ്ധ​​​രാ​​​യ നി​​​ര​​​വ​​​ധി ദൈ​​​വശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്കും സ​​​ന്യാ​​​സീശ്രേ​​​ഷ്ഠ​​​​​​ർ​​​ക്കും മെ​​​ത്രാ​​​ന്മാ​​​ർ​​​ക്കും ജ​​​ന്മം കൊ​​​ടു​​​ത്ത പ്ര​​​ദേ​​​ശ​​​മാ​​​ണ് ഉ​​​ത്ത​​​രാ​​​ഫ്രി​​​ക്ക.

എ​​​ന്നാ​​​ൽ, ഏ​​​ഴാം നൂ​​​റ്റാ​​​ണ്ട് മു​​​ത​​​ൽ സം​​​ഭ​​​വി​​​ച്ച ഇ​​​സ്‌​​ലാ​​​മി​​​ക​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൊ​​​ക്കെ ക്രി​​​സ്തു​​​മ​​​തം നാ​​​മാ​​​വ​​​ശേ​​​ഷ​​​മാ​​​യി. ഈ​​​ജി​​​പ്റ്റി​​​ലും എ​​​ത്യോ​​​പ്യ​​​യി​​​ലും എ​​​റി​​​ട്രി​​​യ​​​യി​​​ലും മാ​​​ത്ര​​​മാ​​​ണ് ഗ​​​ണ്യ​​​മാ​​​യ ക്രൈ​​​സ്ത​​​വ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള​​​ത്. 1962ൽ ​​​അ​​​ൾ​​​ജീ​​​രി​​​യ ഫ്രാ​​​ൻ​​​സി​​​ൽ​​നി​​​ന്ന് സ്വാ​​​ത​​​ന്ത്ര്യം പ്രാ​​​പി​​​ക്കു​​​മ്പോ​​​ൾ​​ പോ​​​ലും അ​​​വി​​​ടെ 13 ല​​​ക്ഷം ക്രൈ​​​സ്ത​​​വ​​​രു​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​വ​​​രു​​​ടെ സം​​​ഖ്യ ര​​​ണ്ട് ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ്. ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ സം​​​ഖ്യ വെ​​​റും 8,000 മാ​​​ത്ര​​​വും.

അ​​​ൾ​​​ജീ​​​രി​​​യ - ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ നാ​​​ട്

1992 മു​​​ത​​​ൽ 2002 വ​​​രെ നീ​​​ണ്ടു​​​നി​​​ന്ന അ​​​ൾ​​​ജീ​​​രി​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​രയു​​​ദ്ധം അ​​​ൾ​​​ജീ​​​രി​​​യ​​​യെ ഇ​​​സ്‌​​ലാ​​​മി​​​കവ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ചു. ആ​​​ധു​​​നി​​​ക​​​കാ​​​ല​​​ത്ത് അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ ക്രൈ​​​സ്ത​​​വ​​​പീ​​​ഡ​​​നം ന​​​ട​​​ന്ന​​​ത് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. 1994നും 96​​​നും ഇ​​​ട​​​യി​​​ൽ 19 ക​​​ത്തോ​​​ലി​​​ക്കാ സ​​​ന്യ​​​സ്ത​​​ർ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളാ​​​യി. 2018ല്‍ ​​​അ​​​വ​​​രെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഈ 19 ​​​ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളി​​​ൽ ഏ​​​ഴു​​​പേ​​​ർ അ​​​റ്റ്‌ല​​​സ് പ​​​ർ​​​വ​​​ത​​​നി​​​ര​​​ക​​​ളി​​​ലെ തി​​​ബ​​​റാ​​​ൻ ട്രാ​​​പ്പി​​​സ്റ്റ് ആ​​​ശ്ര​​​മ​​​ത്തി​​​ൽ​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടുപോ​​​ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്. 1996 മാ​​​ർ​​​ച്ച് 27ന് ​​​പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നേ​​​കാ​​​ലി​​​നാ​​​ണ് സാ​​​യു​​​ധ ഇ​​​സ്‌​​ലാ​​​മി​​​ക സ​​​ഖ്യം എ​​​ന്ന തീ​​​വ്ര​​​വാ​​​ദി​​​ഗ്രൂ​​​പ്പ് ആ​​​ശ്ര​​​മ​​​ത്തി​​​ലെ​​​ത്തി ഏ​​​ഴു​​​ പേ​​​രെ ബ​​​ന്ദി​​​ക​​​ളാ​​ക്കി​​​യ​​​ത്. ഈ ​​​ഗ്രൂ​​​പ്പി​​​ൽപ്പെട്ട അ​​​ബ്ദ​​​ൽ​​​ഹ​​​ഖ് ല​​​യാ​​​ദ എ​​​ന്ന ഭീ​​​ക​​​ര​​​നെ ജ​​​യി​​​ലി​​​ൽ​​നി​​​ന്ന് മോ​​​ചി​​​പ്പി​​​ച്ചാ​​​ൽ ഇ​​​വ​​​രെ സ്വ​​​ത​​​ന്ത്ര​​​രാ​​​ക്കാം എ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ഗ്ദാ​​​നം.

എ​​​ന്നാ​​​ൽ, മേ​​യ് ര​​ണ്ടി​​ന് ​അ​​​വ​​​രെ വ​​​ധി​​​ച്ച​​​താ​​​യി തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. അ​​​വ​​​രു​​​ടെ ശി​​​ര​​​സു​​​ക​​​ൾ മാ​​​ത്രം ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി മേ​​​യ് 30ന് ​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ശ​​​രീ​​​ര​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല ഇ​​​വ​​​രെ കൊ​​​ന്ന​​​ത് അ​​​ൾ​​​ജീ​​​രി​​​യ​​​ൻ സൈ​​​ന്യം ത​​​ന്നെ​​​യാ​​​ണെ​​​ന്ന് പി​​​ന്നീ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​ണ്ടാ​​​യി.

ബ​​​ന്ദി​​​ക​​​ളെ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന തീ​​​വ്ര​​​വാ​​​ദ ​​​ക്യാ​​​മ്പ് ആ​​​ക്ര​​​മി​​​ച്ച സൈ​​​ന്യം ഇ​​​വ​​​ർ ബ​​​ന്ദി​​​ക​​​ൾ ആ​​​ണെ​​​ന്ന​​​റി​​​യാ​​​തെ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്ന​​​ത്രെ. ‌ഇ​​സ്‌​​ലാ​​മി​​ക​​ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​ണ് കൊ​​​ല​​​ചെ​​​യ്ത​​​തെ​​​ന്ന് വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണ് പി​​​ന്നീ​​​ട് ഇ​​​വ​​​രു​​​ടെ ശി​​​ര​​​സു​​​ക​​​ൾ ഛേദി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ൾ ത​​​ന്നെ​​​യാ​​​ണു കൊ​​​ന്ന​​​തെ​​​ന്ന് സാ​​​യു​​​ധ ഇ​​​സ്‌​​ലാ​​​മി​​​ക സ​​​ഖ്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. 1994 ഒ​​​ക്ടോ​​​ബ​​​ർ 23ന് ​​​വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ സം​​​ബ​​​ന്ധി​​​ച്ച് തി​​​രി​​​കെ വ​​​രും​​​വ​​​ഴി വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ണ്ട് ക​​​ന്യാ​​​സ്ത്രീ​​​മാ​​​രും ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളി​​​ൽ​​പ്പെ​​​ടും.

മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം

വി​​​ശു​​​ദ്ധ അ​​​ഗ​​​സ്റ്റി​​​ന്‍റെ പാ​​​ദ​​​മു​​​ദ്ര​​​ക​​​ൾ തേ​​​ടി അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലേ​​​ക്കു പോ​​​യ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം ഇ​​​സ്‌​​ലാം-ക്രൈ​​​സ്ത​​​വ ബ​​​ന്ധ​​​ങ്ങ​​​ളി​​​ൽ ഊ​​​ഷ്മ​​​ള​​​ത കൈ ​​വ​​​രു​​​ത്തു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ധാ​​​രാ​​​ള​​​മു​​​ണ്ട്. ബെ​​​ർ​​​ബെ​​​ർ വം​​​ശ​​​ജ​​​നാ​​യി​​​രു​​​ന്നു അ​​​ഗ​​​സ്റ്റി​​​ൻ.

ഉ​​ത്ത​​രാ​​ഫ്രി​​ക്ക​​യി​​ലെ അ​​​റ്റ്‌ല​​​സ് മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ (മൊ​​​റോ​​​ക്കോ, അ​​​ൾജീ​​​രി​​​യ, ടു​​​ണീ​​​ഷ്യ) വ​​​സി​​​ക്കു​​​ന്ന ഒ​​​രു പു​​​രാ​​​ത​​​ന ജ​​​ന​​​ത​​​യാ​​​ണ് ബെ​​​ർ​​​ബെ​​​ർ. അ​​​ഗ​​​സ്റ്റി​​​ൻ ക്രി​​​സ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് 31-ാം വ​​​യ​​​സി​​​ലാ​​​ണ്. ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ ക്രി​​​മി​​​ന​​​ലാ​​​യി മു​​​ദ്ര​​​കു​​​ത്തി ജ​​​യി​​​ലി​​​ൽ അ​​​ട​​​ച്ചേ​​​നെ എ​​​ന്നാ​​​ണ് പ​​​ശ്ചാ​​​ത്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പാ​​​പ്പാ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തോ​​​ട് ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി എ​​​ഴു​​​തി​​​യ​​​ത്. അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​ന്‍റെ ​യാ​​​ഥാ​​​ർ​​​ഥ്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണി​​​ത്.

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​ന്‍റെ യ​​​ഥാ​​​ർ​​​ഥ​​​ ചി​​​ത്രം വെ​​​ളി​​​ച്ച​​​ത്തു കൊ​​​ണ്ടു​​​വ​​​രി​​​ക​​​യു​​​ണ്ടാ​​​യി. ആ​​​രാ​​​ധ​​​നാ​​​സ്വാ​​​ത​​​ന്ത്ര്യം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ എ​​​ന്ന പേ​​​രി​​​ൽ അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ, നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​യ്ക്ക​​​ക​​​ത്തു നി​​​ന്നു​​​കൊ​​​ണ്ട് ഇ​​​ത​​​ര മ​​​ത​​​സ്ഥ​​​രെ സാ​​​മൂ​​​ഹ്യ​​​മാ​​​യി ഒ​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നും അ​​​വ​​​രു​​​ടെ ആ​​​രാ​​​ധ​​​നാ​​​ സ്വാ​​​ത​​​ന്ത്ര്യം നി​​​യ​​​ന്ത്രി​​​ക്കാ​​​നും ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​വ​​​യാ​​​ണ്.

അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ക്രി​​​സ്തു​​​മ​​​തം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല എ​​​ന്ന​​​തു ശ​​​രി​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ക്രൈ​​​സ്ത​​​വ​​​രെ ശ്വാ​​​സം മു​​​ട്ടി​​​ക്കു​​​ന്ന ഒ​​​രു നി​​​യ​​​മ സം​​​വി​​​ധാ​​​ന​​​മാ​​​ണ് അ​​​വി​​​ടെ നി​​​ല​​​വി​​​ലു​​​ള്ള​​​ത്. രാ​​​ഷ്‌​​ട്ര​​​ത്തിന്‍റെ സ​​​മ്പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ സാ​​​ന്നി​​​ധ്യം അ​​​പ്ര​​​സ​​​ക്ത​​​മാ​​​ക്കു​​​ന്ന ഒ​​​രു സം​​​വി​​​ധാ​​​നം.

ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ രാ​​​ജ്യ​​​മാ​​​ണ് അ​​​ൾ​​​ജീ​​​രി​​​യ. ജ​​​ന​​​സം​​​ഖ്യ നാ​​​ലേ​​​മു​​​ക്കാ​​​ൽ കോ​​​ടി. ഇ​​​തി​​​ൽ 99 ശ​​​ത​​​മാ​​​ന​​​വും സു​​​ന്നി മു​​​സ്‌​​ലിം​​ക​​​ളാ​​​ണ്. എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലും​​ പെ​​​ട്ട ഇ​​​ത​​​ര മ​​​ത​​​സ്ഥ​​​ർ ക​​​ഷ്ടി​​​ച്ച് ഒ​​​രു ശ​​​ത​​​മാ​​​നം വ​​​രും. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ​​​നു​​​സ​​​രി​​​ച്ച് രാ​​​ഷ്‌​​ട്ര​​​ത്തി​​​ന്‍റെ മ​​​തം ഇ​​​സ്‌​​​ലാ​​​മാ​​​ണ്. നി​​​യ​​​മ​​​ത്തി​​​നും പൊ​​​തു​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നും വി​​​ധേ​​​യ​​​മാ​​​യി മാ​​​ത്ര​​​മേ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ളൂ. ആ​​​ദ​​​ർ​​​ശ​​​പ്ര​​​സം​​​ഗ​​​വും ആ​​​ദ​​​ർ​​​ശ​​​ത്തി​​​ന്‍റെ പ്ര​​​യോ​​​ഗവ​​​ത്ക​​​ര​​​ണ​​​വും ര​​​ണ്ടാ​​​ണ്. വ്യ​​​ക്തി​​​യു​​​ടെ സ്വ​​​കാ​​​ര്യ ജീ​​​വി​​​ത​​​ത്തി​​​ൽ​​നി​​​ന്ന് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ദൃ​​​ശ്യ​​​മാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ ക്രി​​​സ്തു​​​മ​​​തം പു​​​റ​​​ത്തെ​​​ത്തി​​​യാ​​​ൽ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​കും.

2006 ഫെ​​​ബ്രു​​​വ​​​രി 28ന് ​​​മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ചു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ന​​​മ്പ​​​ർ 06-03 വി​​​വേ​​​ച​​​ന​​​പ​​​ര​​​മാ​​​ണ്. അ​​​മു​​​സ്‌​​ലിം​​ക​​​ളു​​​ടെ മ​​​ത​​​ജീ​​​വി​​​തം നി​​​യ​​​ന്ത്രി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ന്‍റെ ല​​​ക്ഷ്യം. ഈ ​​​ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ലെ പ​​​തി​​​നൊ​​​ന്നാം ഖ​​​ണ്ഡി​​​ക അ​​​നു​​​സ​​​രി​​​ച്ച് ഒ​​​രു മു​​​സ്‌​​ലി​​​മി​​​നെ മ​​​റ്റൊ​​​രു മ​​​ത​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ ‘പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യോ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ പ്ര​​​ലോ​​​ഭി​​​പ്പി​​​ക്കു​​​ക​​​യോ’ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വോ അ​​​ര​​​ല​​​ക്ഷം മു​​​ത​​​ൽ ഒ​​​രു ല​​​ക്ഷം വ​​​രെ ദി​​​നാ​​​ർ പി​​​ഴ​​​യോ ല​​​ഭി​​​ക്കാം. ഇ​​​സ്‌​​ലാം വി​​​ശ്വാ​​​സ​​​ത്തെ തെ​​​റ്റാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന ദൃ​​​ശ്യ-ശ്രാ​​​വ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തോ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തോ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തോ ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​ണ്. ഈ ​​​നി​​​യ​​​മ​​​ങ്ങ​​​ൾ വ​​​ള​​​രെ വി​​​ശാ​​​ല​​​മാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​തു​​കൊ​​​ണ്ട് മ​​​ത​​​ജീ​​​വി​​​തം ദു​​​ഷ്ക​​​ര​​​മാ​​​കു​​​ന്നു.

മ​ത​സ്വാ​ത​ന്ത്ര്യം എ​ന്ന മ​രീ​ചി​ക

മു​​​സ്‌​​ലിം ജ​​​ന​​​സാ​​​മാ​​​ന്യ​​​ത്തി​​​ന്‍റെ മു​​മ്പി​​​ൽ ക്രൈ​​​സ്ത​​​വ ജീ​​​വി​​​ത​​​വും ക്രൈ​​​സ്ത​​​വ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും അ​​​സാ​​​ധ്യ​​​മാ​​​ണ്. ക​​​ർ​​​ക്ക​​​ശ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ മാ​​​ത്ര​​​മേ അ​​​വ​​​ർ​​​ക്ക് ഒ​​​ന്നി​​​ച്ചു​​​ കൂ​​​ടി പ്രാ​​​ർ​​​ഥി​​​ക്കാ​​​നാ​​​വൂ. ഒ​​​ന്നി​​​ച്ചു​​​ കൂ​​​ടാ​​​ൻ ത​​​ന്നെ അ​​​നു​​​വാ​​​ദം ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​വ​​​ർ​​​ക്ക് നി​​​ല​​​നി​​​ൽ​​​ക്കാം, പ​​​ക്ഷേ അ​​​വ​​​രു​​​ടെ സം​​​ഖ്യ വ​​​ർ​​​ധി​​​ച്ചു​​​കൂ​​​ടാ. ഇ​​​തേ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ത​​​ന്നെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മ​​​ല്ലാ​​​തെ ന​​​ട​​​ത്തു​​​ന്ന സ​​​മൂ​​​ഹ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ശി​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു.

പ്രാ​​​ർ​​​ഥ​​​നാ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം, അം​​​ഗീ​​​കാ​​​രം നേ​​​ട​​​ണം, മേ​​​ൽ​​​നോ​​​ട്ട​​​വും ഉ​​​ണ്ടാ​​​കും. എ​​​ന്നാ​​​ൽ, സ​​​ർ​​​ക്കാ​​​ർ​​ത​​​ന്നെ വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​തെ നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കും. അ​​​ങ്ങ​​​നെ പ​​​ള്ളി​​​ക​​​ൾ അ​​​ട​​​യ്ക്കും. വൈ​​​ദി​​​ക​​​രെ ത​​​ട​​​വി​​​ലാ​​​ക്കും. ഇ​​​താ​​​ണ് അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. പീ​​​ന​​​ൽ കോ​​​ഡ് 144 മ​​​ത​​​നി​​​ന്ദ​​​യെ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളെ നി​​​ർ​​​വ​​​ചി​​​ക്കു​​​ന്ന ഖ​​​ണ്ഡി​​​ക 5, 7, 13 എ​​​ന്നി​​​വ ദു​​​ർ​​​വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​തു പ​​​തി​​​വാ​​​ണ്.

മ​​​ത​​​പ്ര​​​ചാ​​​ര​​​ണം അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണ്. ഡ​​​സ​​​ൻക​​​ണ​​​ക്കി​​​ന് പ്രോ​​​ട്ട​​​സ്റ്റ​​​ന്‍റ് പ​​​ള്ളി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ അ​​​ട​​​ച്ചു​​​പൂ​​​ട്ടി. 2023 അ​​​വ​​​സാ​​​നം അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ മൂ​​​ന്ന് പ്രോ​​​ട്ട​​​സ്റ്റ​​​ന്‍റ് പ​​​ള്ളി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 2025 അ​​​വ​​​സാ​​​നം ഒ​​​രേ ഒ​​​രെ​​​ണ്ണം മാ​​​ത്ര​​​വും. ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 2017 മു​​​ത​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് അ​​​മു​​​സ്‌​​ലിം​​ക​​​ളെ​​​യാ​​​ണ് ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​ത്. 2005ൽ ​​​നി​​​യ​​​മ​​​മാ​​​യി തീ​​​ർ​​​ന്ന അ​​​ൾ​​​ജീ​​​രി​​​യ​​​ൻ ഫാ​​​മി​​​ലി കോ​​​ഡ് ഖ​​​ണ്ഡി​​​ക 30 പ്ര​​​കാ​​​രം ഒ​​​രു മു​​​സ്‌​​ലിം സ്ത്രീ​​​ക്ക്, ഒ​​​രു അ​​​മു​​​സ്‌​​ലി​​​മി​​​നെ വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​നാ​​വി​​​ല്ല. ഒ​​​രു ക്രൈ​​​സ്ത​​​വ​​നു ​മു​​​സ്‌​​ലിം സ്ത്രീ​​​യെ വി​​​വാ​​​ഹം ക​​​ഴി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ഇ​​​സ്‌​​ലാം മ​​​ത​​​ത്തി​​​ൽ ചേ​​​ർ​​​ന്നി​​​രി​​​ക്ക​​​ണം.

വ​​​ട​​​ക്ക​​​ൻ അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ലെ ക​​​ബീ​​​ലി​​​യ പ്ര​​​ദേ​​​ശ​​​ത്ത് പ്രോ​​​ട്ട​​​സ്റ്റ​​​ന്‍റ് ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളും പെ​​ന്ത​​​കോ​​​സ്ത​​​ൽ ഗ്രൂ​​​പ്പു​​​ക​​​ളും ശ​​​ക്ത​​​മാ​​​ണ്, അ​​​വ ന്യൂ​​​ന​​​പ​​​ക്ഷം ആ​​​ണെ​​​ങ്കി​​​ലും. അ​​​വ​​​രി​​​ൽ അ​​​നേ​​​കം പേ​​​ർ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക്രി​​​സ്തു​​​മ​​​ത​​​ത്തെ വൈ​​​ദേ​​​ശി​​​ക, പാ​​​ശ്ചാ​​​ത്യ മ​​​ത​​​മാ​​​യി കാ​​​ണു​​​ന്ന അ​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ മ​​​ത​​​പ​​​ര​​​മാ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ കൂ​​​ടിവ​​​രു​​​ന്ന​​​താ​​​ണ് കു​​​ടി​​​യേ​​​റ്റ​​​ത്തി​​​നു കാ​​​ര​​​ണം. പ​​​ള്ളി​​​ക​​​ൾ മാ​​​ത്ര​​​മ​​​ല്ല, ക്രൈ​​​സ്ത​​​വ​​​രു​​​ടെ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്നു​​​ണ്ട്. അ​​​ഹ​​​മ്മ​​​ദീ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​പെ​​​ട്ട​​​വ​​​രും വി​​​വേ​​​ച​​​നം നേ​​​രി​​​ടു​​​ന്നു​​​ണ്ട്. അ​​​വ​​​രെ രാ​​​ഷ്‌​​ട്രം മു​​​സ്‌​​ലിം​​ക​​​ളായി ക​​​രു​​​തു​​​ന്നി​​​ല്ല.

2017ൽ ​​​ഏ​​​ക​​​ദേ​​​ശം 2,000 പേ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഹ​​​മ്മ​​​ദി​​​യ മു​​​സ്‌​​ലിം​​ക​​​ളു​​​ടെ 2023ലെ ​​​സം​​​ഖ്യ 230 ആ​​​ണ്. ഇ​​​വ​​​ർ “ഇ​​​സ്‌​​ലാ​​​മി​​​നെ ദു​​​ഷി​​​പ്പി​​​ക്കു​​​ക​​​യും ദേ​​​ശീ​​​യ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​ക്കു​​​ക​​​യും സം​​​ഘ​​​ട​​​ന​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച നിയ​​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു” എ​​​ന്നാ​​​ണ് കു​​​റ്റാ​​​രോ​​​പ​​​ണം. ഒ​​​ന്ന​​​ര ​​​ല​​​ക്ഷ​​​ത്തോ​​​ളം യ​​​ഹൂ​​​ദ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ ഇ​​​ന്ന് അ​​​വ​​​രു​​​ടെ എ​​​ണ്ണം അം​​​ഗു​​​ലീ​​​പ​​​രി​​​മി​​​ത​​​മാ​​​ണ്. യ​​​ഹൂ​​​ദ വി​​​രോ​​​ധം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ൾ​​​ജീ​​​രി​​​യ​​​യി​​​ൽ വ​​​ള​​​രെ പ്ര​​​ക​​​ട​​​മാ​​​ണ്. ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ആ​​​ഗോ​​​ള സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ കാ​​​രി​​​ത്താ​​​സ് സം​​​ഘ​​​ട​​​ന​​​യെ 2022ൽ ​​​നി​​​രോ​​​ധി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. അ​​​തൊ​​​രു അം​​​ഗീ​​​കാ​​​രം ഇ​​​ല്ലാ​​​ത്ത സം​​​ഘ​​​ട​​​ന​​​യാ​​​ണ​​​ത്രേ!

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി​​ത്ത​​​ന്നെ ഒ​​​രു മ​​​ത​​​ത്തി​​​നു പ്രാ​​​മു​​​ഖ്യം കൊ​​​ടു​​​ക്കു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് അ​​​ൾ​​​ജീ​​​രി​​​യ. മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി ആ ​​​സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ എ​​​ല്ലാ മ​​​ത​​​സ്ഥ​​​ർ​​​ക്കും ക​​​ഴി​​​യു​​​ന്നി​​​ല്ല എ​​​ന്ന​​​താ​​​ണ് വാ​​​സ്ത​​​വം. മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​ന്‍റെ ​അ​​​ന്താ​​​രാ​​​ഷ്‌​​ട്ര മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ല. രാ​​​ഷ്‌​​ട്രീ​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നുവേ​​​ണ്ടി വി​​​ദേ​​​ശ​​​ഫ​​​ണ്ട് കൈ​​​പ്പ​​​റ്റു​​​ന്നു, വെ​​​റു​​​പ്പ് പ്ര​​​സം​​​ഗി​​​ക്കു​​​ന്നു, പ്ര​​​വാ​​​ച​​​ക​​​നെ നി​​​ന്ദി​​​ക്കു​​​ന്നു, തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു, ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ന്നു, രാ​​​ജ്യ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്നു തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വ്യ​​​ക്തി​​​ക​​​ളെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ന്നു.

ബെ​​​ർ​​​ഗെ​​​ർ വം​​​ശ​​​ജ​​​നും സെ​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ കോ-​​​ഓ​​​ർഡി​​​നേ​​​ഷ​​​ൻ ഓ​​​ഫ് ക്രി​​​സ്ത്യ​​​ൻ​​​സ് ഇ​​​ൻ അ​​​ൾ​​​ജീ​​​രി​​​യ എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ സു​​​ലൈ​​​മാ​​​ൻ ബൂ​​​ഹാ​​​ഫി​​​നെ മ​​​ത​​​നി​​​ന്ദ​​​യു​​​ടെ പേ​​​രി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷം ത​​​ട​​​വി​​​ലി​​​ട്ട​​​ശേ​​​ഷം 2024ലാ​​​ണ് മോ​​​ചി​​​പ്പി​​​ച്ച​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും സ്വാ​​​ത​​​ന്ത്ര്യ​​​വും അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക്കാ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം ഉ​​​ത​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കാം.

Leader Page

സ്‌​ത്രീസ്വാ​ത​ന്ത്ര്യം അ​ക​ലെ​യോ?

സ്ത്രീ​​​​​​ക​​​​​​ൾ ഇ​​​​​​പ്പോ​​​​​​ഴും പ​​​​​​ല​​​​​​പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ പ​​​​​​ല​​​​​​രു​​​​​​ടെ ആ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ക​​​​​​ഴി​​​​​​ഞ്ഞു​​​​​വ​​​​​​രു​​​​​​ന്ന​​​​​​ത്. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ പ്ര​​​​​​ശ​​​​​​സ്ത​​​​​​നാ​​​​​​യ സെ​​​​​​ക്സോ​​​​​​ള​​​​​​ജി​​​​​​സ്റ്റ് സു​​​​​​ധീ​​​​​​ർ ക​​​​​​ക്ക​​​​​​ർ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ സ്ത്രീ​​​​​​ക​​​​​​ളെ നാ​​​​​​ലാ​​​​​​യി ത​​​​​​രം​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​മെ​​​​​​ന്നാ​​​​​​ണ്. ഒ​​​​​​ന്നാ​​​​​​മ​​​​​​ത് അ​​​​​​മ്മ, ര​​​​​​ണ്ടാ​​​​​​മ​​​​​​ത് മ​​​​​​ക​​​​​​ൾ, മൂ​​​​​​ന്ന് സ​​​​​​ഹോ​​​​​​ദ​​​​​​രി, നാ​​​​​​ല് ഭാ​​​​​​ര്യ! ഈ ​​​​​​ച​​​​​​ട്ട​​​​​ക്കൂ​​​​​​ടി​​​​​​നു പു​​​​​​റ​​​​​​ത്ത് ഒ​​​​​​ന്നു സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യി സ​​​​​​ഞ്ച​​​​​​രി​​​​​​ക്കാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യാ​​​​​​ൽ അ​​​​​​വ​​​​​​ൾ ഒ​​​​​​രു മോ​​​​​​ശ​​​​​​പ്പെ​​​​​​ട്ട സ്ത്രീ​​​​​​യാ​​​​​​ണെ​​​​​​ന്ന പൊ​​​​​​തു​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​ണ് സ​​​​​​മൂ​​​​​​ഹം, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ചും പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ ഇ​​​​​​പ്പോ​​​​​​ഴും വ​​​​​​ച്ചു​​​​​​പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​ത്.

ദൗ​​​​​​ർ​​​​​​ഭാ​​​​​​ഗ്യ​​​​​​വ​​​​​​ശാ​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ഒ​​​​​​രു സ്ത്രീ ​​​​​​ശാ​​​​​​രീ​​​​​​രി​​​​​​ക​​​​​​മാ​​​​​​യോ മാ​​​​​​ന​​​​​​സി​​​​​​ക​​​​​​മാ​​​​​​യോ പീ​​​​​​ഡ​​​​​​നം അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ച്ചാ​​​​​​ൽ സ്ത്രീ​​​​​​പ​​​​​​ക്ഷ ചി​​​​​​ന്ത​​​​​​ക​​​​​​ൾ​​​​​​ക്ക​​​​​​ല്ല, മ​​​​​​റി​​​​​​ച്ച് ആ ​​​​​​വീ​​​​​​ട്ടി​​​​​​ലെ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രു​​​​​​ടെ ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ലെ നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​നാ​​​​​​ണ് പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹം വി​​​​​​ല​ ക​​​​​​ല്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. എ​​​​​​ത്ര വ​​​​​​ലു​​​​​​താ​​​​​​യാ​​​​​​ലും ത​​​​​​നി​​​​​​ക്കു​​​​​​ണ്ടാ​​​​​​യ ഒ​​​​​​രു അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ന്മേ​​​​​​ൽ സ്ത്രീ​​​​​​ക്ക് വ്യ​​​​​​ക്തി​​​​​​പ​​​​​​ര​​​​​​മാ​​​​​​യി അ​​​​​​ഭി​​​​​​പ്രാ​​​​​​യം പ​​​​​​റ​​​​​​യാ​​​​​​നോ ഒ​​​​​​റ്റ​​​​​​യ്ക്കു തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ക്കാ​​​​​​നോ തു​​​​​​ട​​​​​​ർ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളി​​​​​​ലേ​​​​​ക്കു പോ​​​​​​കാ​​​​​​നോ ഇ​​​​​​ന്നും സാ​​​​​​ധി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല.

എ​​​​​ന്‍റെ കീ​​​​​​ഴി​​​​​​ൽ ജോ​​​​​​ലി ​ചെ​​​​​​യ്യു​​​​​​ന്ന ഒ​​​​​​രു പോ​​​​​​ലീ​​​​​​സ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ന്‍റെ എം​​​​​എ​​​​​സ്‌​​​​​സി സൈ​​​​​​ക്കോ​​​​​​ള​​​​​​ജി പ​​​​​​ഠി​​​​​​ക്കു​​​​​​ന്ന മ​​​​​​ക​​​​​​ൾ മോ​​​​​​ഡേ​​​​​​ൺ വ​​​​​​സ്‌​​​​​​ത്രം ധ​​​​​​രി​​​​​​ച്ച് പ്രോ​​​​​​ഗ്രാ​​​​​​മി​​​​​​നു വേ​​​​​​ണ്ടി സ്റ്റേ​​​​​​ജി​​​​​​ൽ ക​​​​​​യ​​​​​​റി​​​​​​യ അ​​​​​​നു​​​​​​ഭ​​​​​​വം എ​​​​​​ന്നോ​​​​​​ടു പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ക​​​​​​യു​​​​​​ണ്ടാ​​​​​​യി. മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രെ​​​​​​ല്ലാം ത​​​​​​ന്നെ ശ്ര​​​​​​ദ്ധി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് എ​​​​​​ന്നു മ​​​​​​ന​​​​​​സി​​​​​ലാ​​​​​​ക്കി​​​​​​യ ആ ​​​​​​പെ​​​​​​ൺ​​​​​​കു​​​​​​ട്ടി വ​​​​​​ല്ലാ​​​​​​തെ അ​​​​​​സ്വ​​​​​​സ്ഥ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും വി​​​​​​റ​​​​​​യ്ക്കു​​​​​​ക​​​​​​യും വി​​​​​​യ​​​​​​ർ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. മൂ​​​​​​ത്ര​​​​​​ശ​​​​​​ങ്ക​​​​​​വ​​​​​​രെ ഉ​​​​​​ണ്ടാ​​​​​​യി പോ​​​​​​ലും! എ​​​​​​ന്തി​​​​​​നാ​​​​​​ണ​​​​​​ങ്ങ​​​​​​നെ പേ​​​​​​ടി​​​​​​ച്ച​​​​​​തെ​​​​​​ന്ന് മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ കു​​​​​​ട്ടി​​​​​​യോ​​​​​​ടു ചോ​​​​​​ദി​​​​​​ക്കു​​​​​​ന്നു. ‘കു​​​​​​ട്ടി​​​​​​ക്കാ​​​​​​ലം മു​​​​​​ത​​​​​​ൽ എ​​​​​​ന്‍റെ​​​​​​യി​​​​​​ഷ്‌​​​​​ട​​​​​ത്തി​​​​​​നു​​​​​​ള്ള വ​​​​​​സ്ത്രം ന​​​​​​ല്കി വ​​​​​​ള​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ങ്കി​​​​​​ൽ എ​​​​​​നി​​​​​​ക്കീ ദു​​​​​​ര​​​​​​വ​​​​​​സ്ഥ വ​​​​​​രി​​​​​​കി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു, ബ​​​​​​ന്ധു​​​​​​ക്ക​​​​​​ളും നാ​​​​​​ട്ടു​​​​​​കാ​​​​​​രും പ​​​​​​ല​​​​​​തും പ​​​​​​റ​​​​​​യു​​​​​​മെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ് എ​​​​​​ന്‍റെ ആ​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ളെ വി​​​​​​ല​​​​​​ക്കി​​​​​​യ​​​​​​തി​​​​​​ന്‍റെ ഫ​​​​​​ല​​​​​​മാ​​​​​​യാ​​​​​​ണ് ഈ ​​​​​​പേ​​​​​​ടി ഉ​​​​​​ണ്ടാ​​​​​​യ​​​​​​ത്’ എ​​​​​​ന്നു പെ​​​​​​ൺ​​​​​​കു​​​​​​ട്ടി മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യു​​​​​​ക​​​​​​യു​​​​​​ണ്ടാ​​​​​​യ​​​​​​ത്രേ! ഇ​​​​​​തു ന​​​​​​മ്മ​​​​​​ൾ ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ ചി​​​​​​ന്തി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ്.

ഇ​​​​​​ക്കാ​​​​​​ല​​​​​​ത്ത് മോ​​​​​​ഡേ​​​​​​ണാ​​​​​​യി വ​​​​​​സ്ത്ര​​​​​​ധാ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ള്ള ഒ​​​​​​രു പെ​​​​​​ൺ​​​​​​കു​​​​​​ട്ടി പൊ​​​​​​തു​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലോ ബ​​​​​​സി​​​​​​ലോ യാ​​​​​​ത്ര​​​​​​ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ൾ ആ​​​​​​ളു​​​​​​ക​​​​​​ൾ വ​​​​​​ല്ലാ​​​​​​തെ നോ​​​​​​ക്കു​​​​​​ക​​​​​​യും സ്പ​​​​​​ർ​​​​​​ശി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത കാ​​​​​​ര്യം വീ​​​​​​ട്ടി​​​​​​ൽ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ എ​​​​​​ത്ര​​​​​​പേ​​​​​​രാ​​​​​​ണ് പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലോ മ​​​​​​റ്റോ പ​​​​​​രാ​​​​​​തി​​​​​​കൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ ത​​​​​​യ്യാ​​​​​​റാ​​​​​​വു​​​​​​ക? ""നീ ​​​​​​ശ്ര​​​​​​ദ്ധി​​​​​​ക്കാ​​​​​​ത്ത​​​​​​തു കൊ​​​​​​ണ്ട​​​​​​ല്ലേ? ഏ​​​​​​താ​​​​​​യാ​​​​​​ലും സം​​​​​​ഭ​​​​​​വി​​​​​​ക്കാ​​​​​​നു​​​​​​ള്ള​​​​​​തു സം​​​​​​ഭ​​​​​​വി​​​​​​ച്ചു. ഇ​​​​​​നി ഇ​​​​​​തി​​​​​​ന്‍റെ​​​​​​യൊ​​​​​​ന്നും പി​​​​​​ന്നാ​​​​​​ലെ ന​​​​​​ട​​​​​​ക്കാ​​​​​​ൻ വ​​​​​​യ്യ’’ എ​​​​​​ന്ന ഒ​​​​​​രു മ​​​​​​റു​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണ് സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി ഉ​​​​​​ണ്ടാ​​​​​​വു​​​​​​ക.

►► ക​​​​​​ല്യാ​​​​​​ണ​​​​​​പ്പേ​​​​​​ടി

പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക്ക് 18 വ​​​​​​യ​​​​​​സു​​​​​​ക​​​​​​ഴി​​​​​​ഞ്ഞാ​​​​​​ൽ അ​​​​​​വ​​​​​​രെ എ​​​​​​ത്ര​​​​​​യും പെ​​​​​​ട്ടെ​​​​​​ന്നു വി​​​​​​വാ​​​​​​ഹം ക​​​​​​ഴ​​​​​​പ്പി​​​​​​ച്ചു​​​​​​വി​​​​​​ടു​​​​​​ക എ​​​​​​ന്ന​​​​​​ത് രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ പോ​​​​​​ലെ​​​​​​യു​​​​​​ള്ള സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഇ​​​​​​പ്പോ​​​​​​ഴും കു​​​​​​പ്ര​​​​​​സി​​​​​​ദ്ധി​​​​​​യാ​​​​​​ർ​​​​​​ജി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. ഒ​​​​​​രു ഭാ​​​​​​രം കു​​​​​​റ​​​​​​ഞ്ഞു​​​​​​വെ​​​​​​ന്നാ​​​​​​ണ് മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ ക​​​​​​രു​​​​​​തു​​​​​​ന്ന​​​​​​ത്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലും ഈ ​​​​​​ഒ​​​​​​രു ചി​​​​​​ന്ത ഉ​​​​​​ണ്ട് എ​​​​​​ന്ന​​​​​​ത് മ​​​​​​റ​​​​​​ച്ചു​​​​​​വ​​​​​​യ്ക്കു​​​​​​ന്നി​​​​​​ല്ല. കാ​​​​​​ര​​​​​​ണം, സി​​​​​​വി​​​​​​ൽ സ​​​​​​ർ​​​​​​വീ​​​​​​സ് പോ​​​​​​ലെ​​​​​​യു​​​​​​ള്ള പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ൾ​​​​​​ക്ക് പ​​​​​​ഠി​​​​​​ക്കു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്ക് ക്ലാ​​​​​​സെ​​​​​ടു​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ചി​​​​​​ല പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ൾ അ​​​​​​ല​​​​​​സ​​​​​​മാ​​​​​​യി ഇ​​​​​​രി​​​​​​ക്കാ​​​​​​റു​​​​​​ണ്ട്. ഒ​​​​​​രി​​​​​​ക്ക​​​​​​ൽ അ​​​​​​വ​​​​​​രോ​​​​​​ടു ഞാ​​​​​​ൻ ചോ​​​​​​ദി​​​​​​ച്ചു; ‘നി​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ താ​​​​​​ത്പ​​​​​​ര്യ​​​​​​മി​​​​​​ല്ലെ​​​​​​ന്നു തോ​​​​​​ന്നു​​​​​​ന്ന​​​​​​ല്ലോ, പി​​​​​​ന്നെ പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ വ​​​​​​രു​​​​​​ന്ന​​​​​​ത് എ​​​​​​ന്തി​​​​​​നു​​​​​​വേ​​​​​​ണ്ടി​​​​​​യാ​​​​​​ണ്?’എ​​​​​​ന്ന്. അ​​​​​​തി​​​​​​നൊ​​​​​​രു പെ​​​​​​ൺ​​​​​​കു​​​​​​ട്ടി പ​​​​​​റ​​​​​​ഞ്ഞ​ മ​​​​​​റു​​​​​​പ​​​​​​ടി ​കേ​​​​​​ട്ട് ഞാ​​​​​​ൻ നി​​​​​​ശ​​​​​ബ്‌​​​​​ദ​​​​​നാ​​​​​​യി​​​​​​പ്പോ​​​​​​യി. ""സ​​​​​​ർ ര​​​​​​ണ്ടു​​​​​​വ​​​​​​ർ​​​​​​ഷം ഈ ​​​​​​കോ​​​​​​ഴ്സി​​​​​​നു ചേ​​​​​​ർ​​​​​​ന്ന​​​​​​ത് പ​​​​​​ഠി​​​​​​ക്കു​​​​​​ക എ​​​​​​ന്ന ഉ​​​​​​ദ്ദേ​​​​​​ശ​​​​​​്യത്തോ​​​​​​ടെ​​​​​​യൊ​​​​​​ന്നും അ​​​​​​ല്ല സ​​​​​​ർ, ഞ​​​​​​ങ്ങ​​​​​​ളി​​​​​​തു ചെ​​​​​​യ്തി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ വീ​​​​​​ട്ടു​​​​​​കാ​​​​​​ർ എ​​​​​​ത്ര​​​​​​യും പെ​​​​​​ട്ടെ​​​​​​ന്ന് ഞ​​​​​​ങ്ങ​​​​​​ളെ പി​​​​​​ടി​​​​​​ച്ചു കെ​​​​​​ട്ടി​​​​​​ച്ചു​​​​​വി​​​​​​ടും. അ​​​​​​തു പേ​​​​​​ടി​​​​​​ച്ചാ​​​​​​ണ് ഇ​​​​​​വി​​​​​​ടെ വ​​​​​​ന്നി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.’’ പ​​​​​​തി​​​​​​നെ​​​​​​ട്ടു ക​​​​​​ഴി​​​​​​യു​​​​​​ന്ന പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലും "ക​​​​​​ല്യാ​​​​​​ണ​​​​​​പ്പേ​​​​​​ടി’ ഉ​​​​​​ണ്ടെ​​​​​​ന്ന​​​​​​തി​​​​​​ന് ഇ​​​​​​തി​​​​​​ൽ​​​​​​പ്പ​​​​​​രം എ​​​​​​ന്തു തെ​​​​​​ളി​​​​​​വാ​​​​​​ണ് വേ​​​​​​ണ്ട​​​​​​ത്?

വി​​​​​​വാ​​​​​​ഹം ക​​​​​​ഴി​​​​​​ഞ്ഞ പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യു​​​​​​ടെ സ്ഥി​​​​​​തി​​​​​​യും ഇ​​​​​​തി​​​​​​ൽ​​​​​നി​​​​​​ന്നു വി​​​​​​ഭ​​​​​​ന്ന​​​​​​മ​​​​​​ല്ല. മോ​​​​​​ശ​​​​​​മാ​​​​​​യ അ​​​​​​നു​​​​​​ഭ​​​​​​വം നേ​​​​​​രി​​​​​​ടേ​​​​​​ണ്ടി വ​​​​​​ന്ന ഇ​​​​​​ത്ത​​​​​​ര​​​​​​ക്കാ​​​​​​ർ​​​​​​ക്ക് ഒ​​​​​​രു പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ൽ പോ​​​​​​കേ​​​​​​ണ്ട സാ​​​​​​ഹ​​​​​​ച​​​​​​ര്യം ഉ​​​​​​ണ്ടാ​​​​​​വു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ അ​​​​​​വ​​​​​​ര​​​​​​തി​​​​​​നു മ​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​നു സ​​​​​​ഹ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും കേ​​​​​​സി​​​​​​ൽ നി​​​​​​ന്നൊ​​​​​​ഴി​​​​​​വാ​​​​​​കാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു. ഒ​​​​​​രു ബ​​​​​​ലാ​​​​​​ത്സം​​​​​​ഗ കേ​​​​​​സാ​​​​​ണെ​​​​​​ങ്കി​​​​​​ൽ​​​​​​പ്പോ​​​​​​ലും ഭാ​​​​​​വി​​​​​​യി​​​​​​ൽ ഭ​​​​​​ർ​​​​​​ത്താ​​​​​​വാ​​​​​​കു​​​​​​ന്ന​​​​​​യാ​​​​​​ൾ ഇ​​​​​​ത​​​​​​റി​​​​​​ഞ്ഞാ​​​​​​ൽ എ​​​​​​ന്തു സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​മെ​​​​​​ന്ന ഭ​​​​​​യ​​​​​​ത്താ​​​​​​ൽ പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യും ര​​​​​​ക്ഷി​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​മൊ​​​​​​ക്കെ എ​​​​​​ല്ലാം മൂ​​​​​​ടി​​​​​​വ​​​​​​യ്ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് പ​​​​​​തി​​​​​​വ്.

പ്രാ​​​​​​യം ചെ​​​​​​ന്ന ഒ​​​​​​രു സ്ത്രീ​​​​​​യു​​​​​​ടെ അ​​​​​​വ​​​​​​സ്ഥ ഇ​​​​​​തി​​​​​​നെ​​​​​​ക്കാ​​​​​​ളൊ​​​​​​ക്കെ പ​​​​​​രി​​​​​​താ​​​​​​പ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്. പ​​​​​​ല​​​​​​പ്പോ​​​​​​ഴും മ​​​​​​ക​​​​​​ന്‍റെ​​​​​യൊ​​​​​പ്പം താ​​​​​​മ​​​​​​സി​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന ഇ​​​​​​ത്ത​​​​​​ര​​​​​​ക്കാ​​​​​​ർ മ​​​​​​രു​​​​​​മ​​​​​​ക​​​​​​ളി​​​​​​ൽ​​​​​നി​​​​​​ന്നു നേ​​​​​​രി​​​​​​ടു​​​​​​ന്ന അ​​​​​​വ​​​​​​മ​​​​​​തി​​​​​​യെ​​​​​​പ്പ​​​​​​റ്റി ന​​​​​​മ്മ​​​​​​ൾ നി​​​​​​ര​​​​​​ന്ത​​​​​​രം കേ​​​​​​ൾ​​​​​​ക്കു​​​​​​ന്നു. താ​​​​​​ൻ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചാ​​​​​​ൽ മ​​​​​​ക​​​​​​ൻ എ​​​​​​ന്തു വി​​​​​​ചാ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നു​​​​​​ക​​​​​​രു​​​​​​തി അ​​​​​​വി​​​​​​ടെ​​​​​​യും അ​​​​​​വ​​​​​​രി​​​​​​ത് സ​​​​​​ഹി​​​​​​ച്ചു ക​​​​​​ഴി​​​​​​ഞ്ഞു​​​​​​കൂ​​​​​​ടേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്നു.

ക​​​​​​ഴി​​​​​​ഞ്ഞ ഇ​​​​​​രു​​​​​​പ​​​​​​തു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​വും ഇ​​​​​​ത്ത​​​​​​രം പ​​​​​​തി​​​​​​ന​​​​​​ഞ്ചു പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത​​​​​​താ​​​​​​യി കാ​​​​​​ണു​​​​​​ന്നി​​​​​​ല്ല. ഈ ​​​​​​സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ഒ​​​​​​രു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ പ​​​​​​തി​​​​​​ന​​​​​​ഞ്ചു സ്ത്രീ​​​​​​ക​​​​​​ളോ​​​​​​ടു​​​​​​പോ​​​​​​ലും പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ മോ​​​​​​ശ​​​​​​മാ​​​​​​യി ​പെ​​​​​​രു​​​​​​മാ​​​​​​റി​​​​​​യി​​​​​​ല്ല എ​​​​​​ന്ന് ആ​​​​​​ർ​​​​​​ക്കാ​​​​​​ണു വി​​​​​​ശ്വ​​​​​​സി​​​​​​ക്കാ​​​​​​നാ​​​​​​വു​​​​​​ക? പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളി​​​​​​ലെ പു​​​​​​രു​​​​​​ഷ​​​​​​പോ​​​​​​ലീ​​​​​​സു​​​​​​കാ​​​​​​ർ നി​​​​​​രു​​​​​​ത്സാ​​​​​​ഹ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തു കൊ​​​​​​ണ്ടാ​​​​​​വു​​​​​​മെ​​​​​​ന്നു ക​​​​​​രു​​​​​​താ​​​​​​നും ത​​​​​​ര​​​​​​മി​​​​​​ല്ല.

ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് സു​​​​​​ര​​​​​​ക്ഷ​​​​​​യും തു​​​​​​ല്യ​​​​​​നീ​​​​​​തി​​​​​​യും ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ഗാ​​​​​​ർ​​​​​​ഹി​​​​​​ക പീ​​​​​​ഡ​​​​​​ന നി​​​​​​രോ​​​​​​ധ​​​​​​ന​​​​​​നി​​​​​​യ​​​​​​മം, സ്ത്രീ​​​​​​ധ​​​​​​ന നി​​​​​​രോ​​​​​​ധ​​​​​​​ന നി​​​​​​യ​​​​​​മം, പോ​​​​​​ഷ് ആ​​​​​​ക്ട്, ചൈ​​​​​​ൽ​​​​​​ഡ് മാ​​​​​​രേ​​​​​​ജ് ആ​​​​​​ക്‌​​​​​ട്, പോ​​​​​​ക്സോ ആ​​​​​​ക്‌​​​​​​ട്, മാ​​​​​​തൃ​​​​​​ത്വ ആ​​​​​​നു​​​​​​കൂ​​​​​​ല്യ നി​​​​​​യ​​​​​​മം, തു​​​​​​ല്യ വേ​​​​​​ത​​​​​​ന​​​​​​നി​​​​​​യ​​​​​​മം തു​​​​​​ട​​​​​​ങ്ങി ഒ​​​​​​ട്ടേ​​​​​​റെ ശ​​​​​​ക്ത​​​​​​മാ​​​​​​യ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ണ്ട്. അ​​​​​​ച്‌ഛ​​​​​​ന​​​​​​മ്മ​​​​​​മാ​​​​​​രു​​​​​​ടെ അ​​​​​​നു​​​​​​വാ​​​​​​ദ​​​​​​ത്തോ​​​​​​ടെ​​​​​​യാ​​​​​​ണെ​​​​​​ങ്കി​​​​​​ലും പ​​​​​​തി​​​​​​നെ​​​​​​ട്ടു വ​​​​​​യ​​​​​​സി​​​​​​നു​​​​​​താ​​​​​​ഴെ​​​​​​യു​​​​​​ള്ള പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ വി​​​​​​വാ​​​​​​ഹം ക​​​​​​ഴി​​​​​​ക്കു​​​​​ക​​​​​​യോ ലൈം​​​​​​ഗി​​​​​​ക​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​ലേ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യോ ചെ​​​​​​യ്യു​​​​​​ന്ന​​​​​​തെ​​​​​​ല്ലാം ജ​​​​​​യി​​​​​​ൽ​​​​​​ശി​​​​​​ക്ഷ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കേ​​​​​​ണ്ടി വ​​​​​​രു​​​​​​ന്ന കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​മാ​​​​​​ണ്. മോ​​​​​​ശ​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ ഒ​​​​​​രു സ്ത്രീ​​​​​​യെ നോ​​​​​​ക്കി​​​​​​യാ​​​​​​ൽ​​​​​​പോ​​​​​​ലും ഇ​​​​​​വി​​​​​​ടെ ഐ​​​​​പി​​​​​സി സെ​​​​​​ക‌്ഷ​​​​​​ൻ 342 എ,​​​​​ബി,സി,​​​​​ഡി പ്ര​​​​​​കാ​​​​​​രം മൂ​​​​​​ന്നു​​​​​​വ​​​​​​ർ​​​​​​ഷം ക​​​​​​ഠി​​​​​​ന​​​​​​ത​​​​​​ട​​​​​​വാ​​​​​​ണ് ശി​​​​​​ക്ഷ​​​​​​യെ​​​​​​ന്നി​​​​​​രി​​​​​​ക്കേ ലോ​​​​​​ക​​​​​​ത്ത് ഇ​​​​​​രു​​​​​​നൂ​​​​​​റോ​​​​​​ളം രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഇ​​​​​​പ്പോ​​​​​​ഴും ഇ​​​​​​ത്ത​​​​​​രം നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളൊ​​​​​​ന്നും വ​​​​​​ന്നി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്നു​​​​​കൂ​​​​​​ടി മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കു​​​​​​ക.

ഇ​​​​​​ത്ത​​​​​​രം നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും അ​​​​​​തി​​​​​​ന്‍റെ പ്ര​​​​​​യോ​​​​​​ജ​​​​​​നം സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്കു കി​​​​​​ട്ടു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്നു​​​​​​മാ​​​​​​ത്ര​​​​​​മ​​​​​​ല്ല അ​​​​​​തു നേ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​ൻ അ​​​​​​വ​​​​​​ർ മു​​​​​​ന്നോ​​​​​​ട്ടു വ​​​​​​രു​​​​​​ന്നു​​​​​​മി​​​​​​ല്ല. പു​​​​​​രു​​​​​​ഷ​​​​​കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത​​​​​​മാ​​​​​​യ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ സ്ത്രീ​​​​​​ക​​​​​​ൾ​​​​​ത​​​​​​ന്നെ അ​​​​​​വ​​​​​​ർ​​​​​​ക്കു വേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളെ പ​​​​​​ല​​​​​​പ്പോ​​​​​​ഴും ത​​​​​​ള്ളി​​​​​​പ്പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് എ​​​​​​ന്നെ അ​​​​​​ദ്ഭു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​റു​​​​​​ണ്ട്.

►► പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ എ​​​​​​ന്തു വി​​​​​​ചാ​​​​​​രി​​​​​​ക്കും

ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലെ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ എ​​​​​​ന്തു വി​​​​​​ചാ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന പ​​​​​​ഴ​​​​​​ഞ്ച​​​​​​ൻ ചി​​​​​​ന്ത​​​​​​യാ​​​​​​ണ് സ്‌​​​​​​ത്രീ​​​​​​ക​​​​​​ൾ ആ​​​​​​ദ്യം ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളും ക​​​​​​മ്മി​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളും വ​​​​​​നി​​​​​​ത പോ​​​​​​ലീ​​​​​​സും വ​​​​​​നി​​​​​​ത പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളു​​​​​​മൊ​​​​​​ക്കെ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ണ്ട് എ​​​​​​ന്ന​​​​​​കാ​​​​​​ര്യം സ്ത്രീ​​​​​​ക​​​​​​ൾ മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്ക​​​​​​ണം. ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ പ​​​​​​ത്തി​​​​​​നു താ​​​​​​ഴെ​​​​​​യെ​​​​​​ന്നു​​​​​​ള്ള​​​​​​ത് പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​വും അ​​​​​​മ്പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​വു​​​​​​മാ​​​​​​യി വ​​​​​​ർ​​​​​​ധി​​​​​ക്കു​​​​​​ന്ന ത​​​​​​ര​​​​​​ത്തി​​​​​​ൽ സ്ത്രീ​​​​​​ക​​​​​​ൾ കേ​​​​​സു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​രി​​​​​​ക​​​​​​യും കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​ക​​​​​​ളെ ജ​​​​​​യി​​​​​​ലി​​​​​​ല​​​​​​ട​​​​​​യ്ക്കു​​​​​​ക​​​​​​യും വേ​​​​​​ണം.

ഈ ​​​​​​അ​​​​​​ടു​​​​​​ത്ത​​​​​​കാ​​​​​​ല​​​​​​ത്തു വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യ ഒ​​​​​​രു സം​​​​​​ഭ​​​​​​വം നോ​​​​​​ക്കൂ. ഒ​​​​​​രു പ്ര​​​​​​ത്യേ​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ സ്ത്രീ​​​​​​ക​​​​​​ൾ ചൂ​​​​​​ഷ​​​​​​ണം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യും സ​​​​​​ർ​​​​​​ക്കാ​​​​​​രും ക​​​​​​മ്മീ​​​​​​ഷ​​​​​​നു​​​​​​മൊ​​​​​​ക്കെ മു​​​​​​ന്നോ​​​​​​ട്ടു​​​​​വ​​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, പ​​​​​​രാ​​​​​​തി​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​ട്ടും അ​​​​​​തു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ന്ന സ്ത്രീ​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം വി​​​​​​ര​​​​​​ലി​​​​​​ലെ​​​​​​ണ്ണാ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​യി​​​​​രു​​​​​ന്നു. മാ​​​​​ത്ര​​​​​വു​​​​​മ​​​​​ല്ല, പു​​​​​​രു​​​​​ഷ​​​​​​ന്മാ​​​​​​രോ​​​​​​ടൊ​​​​​​പ്പം ചേ​​​​​​ർ​​​​​​ന്ന് ആ ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ സ്‌​​​​​​ത്രീ​​​​​​ക​​​​​​ൾ​​​​​​ത​​​​​​ന്നെ പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രെ ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തും ന​​​​​​മ്മ​​​​​​ൾ ക​​​​​​ണ്ടു.

ഇ​​​​​​ത്ത​​​​​​രം കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പു​​​​​​രു​​​​​​ഷ​​​​​​ൻ​​​​​​മാ​​​​​​ർ എ​​​​​​ന്തു വി​​​​​​ചാ​​​​​​രി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​ല്ല, സ്ത്രീ ​​​​​​എ​​​​​​ന്തു ചി​​​​​​ന്തി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് പ്ര​​​​​​ാ ധാ​​​​​​ന്യം. അ​​​​​​പ്പോ​​​​​​ഴാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ ജ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​വേ​​​​​​ണ്ടി​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​ത്. ഭ​​​​​​യ​​​​​​വും ജാ​​​​​​ള്യ​​​​​​വും സ​​​​​​ങ്കോ​​​​​​ച​​​​​​വും മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ എ​​​​​​ന്തു​​​​​​ധ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന തോ​​​​​​ന്ന​​​​​​ലും ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് സ്ത്രീ​​​​​​ക​​​​​​ൾ മു​​​​​​ന്നോ​​​​​​ട്ടു വ​​​​​​ര​​​​​​ണം. എ​​​​​​ങ്കി​​​​​​ലേ ഇ​​​​​​ത്ത​​​​​​രം കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​തി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​ള്ളൂ.

District News

പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണം: എം​എ​ൽ​എ

നി​ല​ന്പൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ദ്ധ​തി​ക​ൾ സ്വ​ത​ന്ത്ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് വി​ഘാ​ത​മാ​യി നി​ര​വ​ധി നി​ബ​ന്ധ​ന​ക​ളാ​ണ് അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും സ്വ​ന്ത​മാ​യി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യു​മാ​ണ്.
പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ൾ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി സി. ​മാ​ന്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​സ്മ​ൽ പു​തി​യ​റ ക​ര​ട് പ​ദ്ധ​തി രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കും ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കും പ​ക​ൽ​വീ​ട്, പാ​ർ​ക്ക് തു​ട​ങ്ങി​യ പു​തി​യ പ​ദ്ധ​തി​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് നൗ​ഷാ​ദ്, ബാ​ബു തോ​പ്പി​ൽ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ താ​ജാ സ​ക്കീ​ർ, ഇ​ഖ്ബാ​ൽ മു​ണ്ടേ​രി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബു​ഷ്റാ​ബി, ക​വി​ത ജ​യ​പ്ര​കാ​ശ്, ബി​ഡി​ഒ പി. ​നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up